2013, ഫെബ്രുവരി 18, തിങ്കളാഴ്‌ച

വംശാവലി



                                      വംശാവലി

അയാള്‍
അലക്സ്‌ ഹാലിയുടെ (2)വേരുകള്‍ വായിക്കുമ്പോഴല്ല;
വായിച്ച്
ഒരേമ്പക്കവും വിട്ടു
തന്റെ തായ് വേരുകള്‍
കുഴിച്ചു നോക്കാനുറയ്ക്കുമ്പോളാണ്
ഈ കവിത ആരംഭിക്കുന്നത്.

കുഴിച്ചു കുഴിച്ചു ചെന്നപ്പോള്‍
അപ്പനും
അപ്പന്റപ്പനും
അപ്പന്ടപ്പന്റപ്പനുമപ്പുറം
വേരുകള്‍
ഇടത്തോട്ടോ വലത്തോട്ടോയെന്നു
വടക്കോട്ടോ കിഴക്കോട്ടോയെന്നു
മേലോട്ടും നോക്കി നിന്നപ്പോള്‍;
നീ നീയല്ല,
നീ നിന്ടപ്പനാണ്,
നീ നിന്ടപ്പന്ടപ്പനാണ്,
നീ നിന്ടപ്പന്ടപ്പന്ടപ്പനുമാണ്,
നീ അതിനുമപ്പുറമാണ്,
എന്ന് (3)ഉപനിഷത്തുകള്‍ വന്നു വിളിച്ചു പറഞ്ഞു.

പക്ഷേ;
‘‘നീയാരാണെന്നു നിനക്കറിയില്ലെങ്കില്‍
നീയെന്നോട് ചോദിക്കൂ’’ എന്ന്  പറഞ്ഞു കൊണ്ട്
കുതിരവട്ടത്ത് നിന്നെന്നല്ല
ഒരിടത്ത് നിന്നും ആരും വന്നില്ല.
എളുപ്പത്തില്‍ പണി കഴിച്ചിലാക്കുവാന്‍
‘ഗ്രിയോട്ടു’(4)കളെയൊന്നും വഴിയില്‍ കണ്ടതുമില്ല.


അത് കൊണ്ട്;
വില്ലേജാപ്പീസിലെ ആധാരക്കണക്കില്‍;
ആധാര്‍ കാര്ഡി ല്‍;
ശവക്കോട്ടയിലെ കുഴിക്കാണം രെജിസ്റ്ററില്‍;
വാടാമുല്ലകള്‍ മൂടിയ കബര്ക്കു ഴികളില്;
അവയ്ക്ക് മീതെ വിരിച്ച മീസാന്‍ കല്ലുകളില്;
ചെതലിയുടെ താഴ്വരയില്;
ഇബ്ന്‍ ബതുത്തയുടെ യാത്രാവിവരണങ്ങളില്‍;
ഉണ്ണുനീലി സന്ദേശത്തില്;
പുരാവസ്തുമ്യുസിയത്തിലെ
വെറ്റിലചെലല്ത്തില്;പാനീസുവിളക്കില്(5)
ഒക്കെ
അയാള്‍ സ്വയം അന്വേഷിച്ചു നടന്നു.

പക്ഷേ
 അവിടെയൊന്നും;
‘നീയാരാണെന്ന് നിനക്കറിയില്ലെങ്കില്‍
 നീയെന്നോട് ചോദിക്കൂ’വെന്ന്  പറഞ്ഞു കൊണ്ട്
കുതിരവട്ടത്ത് നിന്നെന്നല്ല;
ഒരിടത്ത് നിന്നും ആരും വന്നില്ല.

ഒടുവില്‍,
അലഞ്ഞു തിരിഞ്ഞ് ;
നൂറ്റാണ്ടുകളുടെ പൊടിയടിച്ച്
ശ്വാസം മുട്ടി;
വീട്ടിലെത്തിയപ്പോള്‍
പഴയ തട്ടിന്പുപറത്ത്
ഇത് വരെ നോക്കിയിട്ടില്ലെന്ന് പറഞ്ഞത്
 താഴേക്ക് ചാടിയ ഒരു ചൊറി പിടിച്ച ചിലന്തിയാണ്‌.
പരതി നോക്കിയപ്പോള്‍
കാലം മാറാല ചൂടിച്ച
പഴയ
തട്ടിന്പുറത്ത് നിന്നും
കളിച്ചു തേഞ്ഞ ഒരു കുത്ത് ചീട്ടിന്റെ ബാക്കി കിട്ടി.
ഇത്ര വേഗം എങ്ങനെ മുകളിലെത്തിയെന്നു
അയാളെ പോലും അതിശയിപ്പിച്ചു കൊണ്ട്
 ആ ചൊറി പിടിച്ച ചിലന്തി(6)
ചീട്ടുകൂട്ടത്തിനു കാവലിരിപ്പുണ്ടായിരുന്നു.
എടുത്തോളൂ എടുത്തോളൂ
എന്ന് ചിലച്ചു കൊണ്ട്
ചിലന്തി വഴി മാറി പോയപ്പോള്‍
കളിച്ചു തേഞ്ഞ ചീട്ടുകളുമെടുത്ത്
അയാള്‍ താഴെ മുറിയിലെത്തി.

ആഡുതനും  ക്ലാവറും വെട്ടിക്കളഞ്ഞ്
എഴുമൊന്പതും അങ്ങനെ
അക്കങ്ങളും ചിഹ്നങ്ങളും വെട്ടിക്കളഞ്ഞ്
അയാള്‍ എഴുതാന്‍ തുടങ്ങി.
തൊമ്മന്‍,കുഞ്ഞു കുഞ്ഞപ്പനെന്നിങ്ങനെ
കോരന്‍ ചാമി കണ്ടന്കൊ്രനെന്നിങ്ങനെ
മമ്മദ് സെയ്ത് മാര്ത്താണണ്ഡവര്മ്മൊയെന്നിങ്ങനെ
കൊച്ചു,കുഞ്ഞാലി,വാസ്കോഡഗാമയെന്നിങ്ങനെ
കുപ്പുവും നാണുമൂപ്പരും നാറാണപിള്ളയുമങ്ങനെ
പത്തു നാല്പ്പുത്തി രണ്ടെണ്ണം കഴിഞ്ഞപ്പോഴേക്കും
 ചീട്ടു തീര്ന്നു പോയി.
പഴകിയ,
കളിച്ചു തേഞ്ഞ,
അക്കങ്ങളും ചിഹ്നങ്ങളും വെട്ടിക്കളഞ്ഞ,
'ഒരു കുത്ത് ചീട്ടിന്റെ ബാക്കി'
നാലു വട്ടം കശക്കി
പിന്നെയും,
നാലു വട്ടം കശക്കി
ഒരു
റബ്ബര്‍ ബാന്ഡിട്ടു കെട്ടി
ഷെല്ഫിലെടുത്ത് പൂട്ടി വെച്ചിട്ട്
അയാള്‍ ഉറങ്ങാന്‍ കിടന്നു.
സുഖനിദ്രയായിരുന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍
ഷെല്ഫിലെ
ചീട്ടുകൂട്ടത്തില്‍ നിന്നും
ഒരാഡുതന്‍ രാജാവ്‌
എഴുന്നേറ്റ് വന്നു നിന്ന്
“നീയാരാണെന്ന് നിനക്കറിയില്ലെങ്കില്‍
നീയെന്നോട് ചോദിക്കൂ”വെന്നു
ഉറക്കെയുറക്കെ പറഞ്ഞു തുടങ്ങി.

അല്‍ബി ജോണ്‍

1- വംശാവലി. വംശത്തിലെ അംഗങ്ങളുടെ ക്രമത്തിലുള്ള പട്ടിക.

2-വേരുകള്‍ (Roots-the saga of an American family;Alex Haley)

3-ചാന്ദോഗ്യ ഉപനിഷത്ത്- മകന്‍ എന്ന നീ ഞാന്‍ തന്നെ
ആത്മാനം പുത്രണം മ അസി എന്നോ മറ്റോ ആണ്.

4- griot –oral historians of African villages on whose tales Alex haley’s book largely based on.

5- വെറ്റില ചെല്ലവും പനീസു വിളക്കും പഴയ സംബന്ധമെര്‍പ്പാടിന്റെ അനിവാര്യ ജന്ഗമ വസ്തുക്കളയിരുന്നല്ലോ.

6-ചിലന്തികള്‍ മണ്മറഞ്ഞു പോയ കാരണവന്മാരനെന്ന വിശ്വാസം. ഖസാക്കില്‍ ഓ വി വിജയന്‍ ഇത് പ്രമേയമാക്കുന്നുമുണ്ട്.

8 അഭിപ്രായങ്ങൾ:

  1. നല്ല വാക്കിന്,
    നേരത്തെ പറഞ്ഞ പോലെ uthkhadichathinu,
    പ്രോത്സാഹിപ്പിച്ചതിന് ഒക്കെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  2. എല്ലാവിധ ആശംസകളും, ഈ ബ്ലോഗില്‍ നിന്നും കൂടുതല്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.. :)

    മറുപടിഇല്ലാതാക്കൂ
  3. ആല്‍ബി-

    പഹയാ ,
    ആലിപ്പഴം പോലൊരു പേരില്‍ നീ ഒളിപ്പിച്ചു വച്ചല്ലോ വലിയൊരു "ആല്‍ ".

    ബി(be) ആല്‍ -

    മറുപടിഇല്ലാതാക്കൂ
  4. @arjun k r

    ഡാ ഫീകര അത് ഭയങ്കര കണ്ടുപിടിതമാണല്ലോ..
    അതിനു ഇന്നത്തെ ബെസ്റ്റ് കമന്റ്‌ അവാര്‍ഡ്‌ തന്നിരിക്കുന്നു.
    കമന്റുകള്‍ തുരു തുറ വന്നോണ്ടിരിക്കുന്ന കൊണ്ട് സെലക്ട്‌ ചെയ്യാന്‍ കൊറേ ബുദ്ധിമുട്ടി കേട്ടോ.

    മറുപടിഇല്ലാതാക്കൂ
  5. പ്രേരണാക്കുറ്റം!! അതാണേറ്റവും വലിയ കുറ്റമെന്നാണ് പറയപ്പെടുന്നത്..
    അക്ഷരക്കൂട്ടങ്ങള്‍ക്ക് രൂപം കൊടുക്കാന്‍ ഭ്രമമുള്ളവര്‍ക്ക്
    പ്രചോദനമാകട്ടെ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ