2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

എന്നും പതിനാറ്



ലോകം ഫാസ്റ്റ് ഫോര്‍വേഡ് അടിച്ചു മുന്നോട്ട് പോയപ്പോള്‍
നായികമാര്ക്കൊക്കെ പ്രായമായി.
ഇടയ്ക്കെങ്ങോ ‘ഫ്രീസ്’ ആയിപ്പോയ  ഫ്രെയ്മിലെ
ഒരു ജൂനിയര്‍ ആര്ടി്സ്റ്റ് ആയിരുന്നു ഇവള്‍ .
അത് കൊണ്ട് തന്നെ എന്നും പതിനാറുകാരി.

അവസാനിക്കാത്ത കൌമാരം:
സീരിയലൈസ് ചെയ്ത ഒരു കാര്ട്ടൂണ്‍ സ്ട്രിപ്പിലെന്ന പോലെ
(അതോ;സ്ട്രിപ് ചെയ്തിട്ട ഒരു കാര്ട്ടൂണ്‍ സീരിയലോ?)
എഴുതിയവര്‍,വരച്ചവര്‍,തിരനാടകമൊരുക്കിയവരൊക്കെ
മൂത്ത് പഴുത്ത് നരച്ചപ്പോഴും
സമയത്തിന്റെ മാനങ്ങളില്‍
സമാന്തരങ്ങളുടെ ശാപം പേറിയവര്‍;
മിക്കി മിന്നി ബാര്ബി ടിന്ടിന്‍ അങ്ങനെയങ്ങനെ
പിന്നെ ഇവളും.

എന്തായാലും,
കക്കാട് പറഞ്ഞ പോലെ
കാലമിനിയുമുരുളും;
ഒരു സിനിമ റീലിന്റെ വേഗത്തില്‍. ..
മുറ തെറ്റാത്ത മാസക്കുളി പോലെ ഇവളുടെ കഥയും നീണ്ടു പോകും;
ചാക്രികമായി.
ഒടുവില്‍ ആര്ത്തവരക്തവും വറ്റി
ഒരു നാള്‍ ഇവളങ്ങ് മരിച്ചുംപോകും.
അന്നും ഇവള്ക്ക്ം പതിനാറായിരിക്കും പ്രായം.

ജനപ്രിയ കാര്ടൂനണ്‍ സ്ട്രിപ്പ്ലെ
പ്രായമറിയാത്ത,
പേരറിയാത്ത
നായികയെ ഓര്ത്തു ലോകം വിലപിക്കുമോ?
അറിയില്ല.
പക്ഷേ;
അന്ന്;
ഏഴു കല്പ്പങ്ങല്ക്കപ്പുറം
1)മാര്ക്കണ്ടെയന്‍11
ഒരു ശിവലിന്ഗത്തെ
കെട്ടിപ്പിടിച്ചു കൊണ്ട് ചോദിക്കും ;
“ആ നാല്പ്പ്ത് ദിനരാത്രങ്ങളിലൊന്നില്‍
 ആ നാല്പ്പ്ത്തിരണ്ട് പേരില്‍
 ആരായി വന്നാണ് നീയിവളെ
 ഇത്ര ആഴത്തില്‍ അനുഗ്രഹിച്ചതെന്ന്”

   ***********************


1)ധര്‍മരാജന്‍( (അഥവാ യമന്‍ ജീവനെടുക്കാന്‍ കുരുക്ക് എറിഞ്ഞപ്പോള്‍ മാര്‍ക്കന്ടെയന്‍ ശിവലിന്ഗത്തെ മാറോട്അണച്ച് പിടിച്ചുവെന്നും അങ്ങനെ എന്നും പതിനാറായി ഇരിക്കാനുള്ള അനുഗ്രഹം കിട്ടി മ്രിത്യുവെ  ജയിച്ചുവെന്നും പുരാണം.

2 അഭിപ്രായങ്ങൾ: